കാവ്യമുഖം

2011 ഒക്‌ടോബർ 31, തിങ്കളാഴ്‌ച

കണ്മഷി

എന്റ്റെ പ്രിയപെട്ടവളെ നിനക്കായി ഇന്നും.......
എന്റ്റെ ഓര്‍മ്മകള്‍ ആ അമ്പല കുളത്തിന്റ്റെ ...
മഴ നനഞ്ഞ കല്‍പ്പടവുകളില്‍ അലഞ്ഞു നടക്കാറുണ്ട് ....
നീ തന്ന സ്നേഹത്തിന്റ്റെ കുളിരുള്ള ഓര്‍മ്മകള്‍ ...
എനിക്ക് എങ്ങനെ മറക്കാന്‍ ആവും ?

നമ്മളുടെ സ്വപ്നങ്ങളില്‍ പിരിയുക എന്നൊരു ....
വാക്ക് പോലും ഇല്ലായിരുന്നു ...
എങ്കിലും ഓര്‍മ്മകള്‍ മാത്രം മനസ്സില്‍ പകര്‍ന്നു ...
പരസ്പ്പരം പിരിയാന്‍ നിനച്ച നേരം ..

എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ...
നിന്റ്റെ കണ്മഷി കലങ്ങിയ കണ്ണുകളും ...
വിതുംബുമോ എന്ന് ഭയക്കുന്ന ചുണ്ടുകളും ..
എങ്കിലും ഇനി ഒരിക്കലും കാണില്ല എന്ന വാക്കും.

ഇതെല്ലാം ..ഞാന്‍ എങ്ങനെ സഹിച്ചു എന്ന് ..
നീ ഒരിക്കല്‍ എങ്കിലും ആലോചിച്ചിട്ടുണ്ടോ ..
എല്ലാം മറക്കുവാന്‍ ശ്രമിക്കാം ഞാന്‍ ..
മരണമാം പ്രണയിനി തഴുകുന്ന വരെ .

2011 ഒക്‌ടോബർ 26, ബുധനാഴ്‌ച

വെള്ളിമല

വെള്ളീ മലയ്ക്കും അപ്പുറം സുര്യ കിരണങ്ങള്‍ പൊന്തി വരുന്നതും കാത്തു ...

കിനാവുകള്‍ കണ്ടു നമ്മള്‍ മനുഷ്യ ജന്മങ്ങള്‍ സുഖം ആയി ഉറങ്ങുന്നു ..


അപ്പോളും ഈശ്വരന്‍ എന്ന ശക്തി നാളെ എന്താണ് മനുഷ്യന് പാഠമായി കൊടുക്കേണ്ടത് ..


എന്ന് ചിന്തിക്കുക ആവും . 


നാളെ ...നാം ഉണ്ടോ ...അതോ ..ഓര്‍മയോ ..?


തിര്‍ച്ചയായും ഓര്‍മ്മ മാത്രം .


അപ്പോള്‍ അത് നല്ല ഓര്‍മ്മകള്‍ ആയി കൂടെ .

അമ്മുമ്മ

ദുരെ അങ്ങ് മലംച്ചരുവില്‍ ഇപ്പോളും ആര്‍ക്കു വേണ്ടിയോ മുടങ്ങാതെ വിളക്ക് കൊളുത്തുന്ന ...

ഒരു അമ്മുമ്മ ഉണ്ടായിരുന്നു . കാരണം ആ അമ്മുമക്ക് തന്റ്റെ മക്കള്‍; ഇരുട്ടിലേക്ക് പോകുന്നത് ..


താങ്ങുവാന്‍ ആയിരുന്നില്ല .ആ അമ്മുമ്മതന്റ്റെ മക്കള്‍ ഇരുട്ടിലേക്ക് പോകാതെ തിരി തെളിച്ചു എങ്കിലും ചില മക്കള്‍ ഇരുട്ടിലേക്ക് തന്നെ


പോയി കൊണ്ടേ ഇരുന്നു .അങ്ങനെ പോകുന്ന മക്കളെ നോക്കി ആ അമ്മുമ്മ നെടുവീര്‍ പെട്ടു.


എങ്കിലും ആ അമ്മുമ അവരെ ശപിച്ചില്ല കാരണം അവരും ആ അമ്മയുടെ മക്കള്‍ അല്ലെ .


എങ്കിലും ആ അമ്മക്ക് അറിയാം മകനെ , മകളെ നീ കളയുക നീ എന്ന ഭാവം ..


അത് നിന്റ്റെ ചുടല ആണ് .


നിനക്കും, മുകളില്‍ എത്രയോ ദിനരാത്രങ്ങള്‍ കൊഴിഞ്ഞു പോയിരിക്കുന്നു .

എന്‍ വധു

എത്രയോ കിനാക്കള്‍ നാം കാണുന്നു ...
അതില്‍ എപ്പോളും നമ്മള്‍ ഓര്‍മിക്കുക .....
ഒരേ ഒരു കിനാവിനെ മാത്രം ആയിരിക്കും .
അത് അത്ര മേല്‍ മനസ്സില്‍ പതിഞ്ഞിട്ടുണ്ട് എങ്കില്‍ .,
എത്ര പെണ്‍ കുട്ടികളെ നാം കാണുന്നു ...
അതില്‍ ഒരാള്‍ക്ക് മാത്രം നമ്മളെ ഇഷട്ട പെടുന്നു ....
എങ്കില്‍ ആ ഒരാളെ മാത്രം ആണ് ഞാനും ഇഷ്ട്ടപെടുന്നത് .
അങ്ങനെ എങ്കില്‍ ഞാന്‍ ഇഷ്ട്ടപെടുന്നത് എന്റ്റെ ..
ഭാവി വധുവിനെ ആണ് ...
കാരണം അവള്‍ എന്റ്റെ മാത്രം ആണ് ..
എന്റ്റെ സ്വന്തം ആണ് .

2011 ഒക്‌ടോബർ 24, തിങ്കളാഴ്‌ച

തിരിച്ചുവരവ്‌

ഞാനിതാ കൊഴിയുന്നു ശിഖിരമേ....
നിന്‍ സ്നേഹത്തിന്‍ കയികള്‍ആം ചില്ലയില്‍ നിന്നും .
കൊഴിഞ്ഞു പോയാലും നിന്‍ കാല്‍ച്ചുവട്ടില്‍ ....
വീണു മയങ്ങുവാന്‍ ആണെനിക്ക് ഏറെ ഇഷ്ട്ടം .


കാറ്റൊന്നു വന്നെന്നെ തഴുകി, തലോടി .....
ദുരേക്ക് പാറി പറത്തിയില്ലെങ്കില്‍.
ഇനി നിന്‍ കാല്‍ ചുവട്ടില്‍ പതിക്കുവാന്‍ ... 
ഞെട്ടറ്റു പതിയെ വരികയാണ്‌ .


മയങ്ങി പതിയെ ഞാന്‍ മണ്ണില്‍ മറഞ്ഞാലും ...
തിരികെ ഞാന്‍ എത്തും നിന്‍ വേരിലുടെ.
നിന്‍ ശിഖിരത്തിന് വീണ്ടും ശോഭ ഏകാന്‍...
ഒരായിരം മുകുളമായി,അതിലേറെ ഇലകളായി .



2011 ഒക്‌ടോബർ 22, ശനിയാഴ്‌ച

അഭിനന്ദനം

പറക്കുവാന്‍ നമുക്ക് മോഹം ഉണ്ട്...
പക്ഷെ നമ്മള്‍ പറവയല്ല .
ഓര്‍മയില്‍ എവിടെയോ ബാല്യത്തിന്‍ ...
ചാപല്യങ്ങള്‍ ,നിലക്കാത്ത ചലനങ്ങള്‍ .
നിര നിരയായി തെറ്റുകള്‍ ചെയ്യുന്ന ...
ജീവിതം നീതിക്കിരക്കുവാന്‍ പ്രാപ്തം ആണോ ?

ഇനിയുള്ള ജീവിതം നീ നിന്റ്റെ ജീവനായി കാണുക .
ചില ഓര്‍മ്മകള്‍ മറക്കുവാന്‍ കഴിയില്ല എങ്കിലും ...
നമ്മള്‍ മനപ്പൂര്‍വ്വം എങ്കിലും മറക്കുവാന്‍ ശ്രമിക്കുക .

എന്നെ പിരിഞ്ഞു നിനക്ക് ഇനിയുള്ള ജിവിതം ..
ഒരു പാട് മാധുര്യം ഉള്ളതാവാന്‍ ...
എന്‍ ഉള്ളറിഞ്ഞ് ഞാന്‍ നേരും അഭിനന്ദനം .

2011 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

ചിത്രവീട്

തരുന്നു ഞാന്‍ വാടുമീ പൂ ചെണ്ടുകള്‍ ....
ഇനി തളരാത്ത കൈ വിരല്‍ തുബിനാലെ .
വാങ്ങു നീ എന്‍ ഹൃദയം ഓമലാളെ ..
എന്‍ കനവില്‍ ഞാന്‍ കണ്ടൊരു ആരോമലേ ..


വാങ്ങി അത് കളയരുത് കാമുകി നീ ..
അത് വാടാതെ നിന്‍ നെഞ്ചില്‍ സൂക്ഷിക്കുക .
ഇന്ന് എന്റ്റെ കരളിലും നീ തന്നെ ആണ് ..
ഇനി എന്റ്റെ പ്രാണനും നീ തന്നെ ആണ് .


തരുക നീ നിന്‍ മലര്‍ മൊട്ടുകള്‍ എന്‍ ...
പ്രണയത്തിന്‍ ഹാരത്തില്‍ അര്‍പ്പിക്കുവാന്‍ .
ഇല്ലെങ്കിലും ഞാന്‍ ഓമനിക്കും നിന്‍ ...
പ്രണയാര്‍ദ്ര ഭാവമാം സ്വപ്നങ്ങളെ .


അരികില്‍ നീ ഉണ്ടെങ്കില്‍ അലയുകില്ല ..
എന്‍ ആത്മാര്‍ത്ഥ പ്രണയത്തിന്‍ പൂം ചില്ലകള്‍ .
ഇനി എങ്കിലും നീ എന്നെ പ്രണയിക്കുക ....
ഇല്ലെങ്കില്‍ അറിയില്ല നീ ഒരിക്കലും നിന്‍ സൌകുമാര്യം.

പകല്‍ കിനാവുകള്‍

ചില സാങ്കല്‍പ്പിക സ്വപ്നങ്ങളിളുടെ ....കടന്നു പോകുന്ന ജിവിതം ,ഇനി എത്ര ചക്ര വ്യുഹങ്ങള്‍ തകര്‍ത്തു എറിഞ്ഞു ലക്ഷ്യത്തില്‍ എത്തുമോ ? പകല്‍ കിനാവുകള്‍ കണ്ടു ഞെട്ടി .. .ഉണര്‍ന്നു പകച്ചു ചുറ്റിനും തിരഞ്ഞു , എവിടെ ഞാന്‍ വീണ ചതി കുഴികള്‍ ... പല കുറി തിരഞ്ഞു ഞാന്‍ പഴയ കിനാക്കള്‍ . പലതും പഴകിയ ചായ കൂട്ടുകള്‍ പോലെ ചിതറി കിടക്കുന്നു . ചിതറിയ സ്വപ്നങ്ങള്‍ ചേരാതെ വന്നപ്പോള്‍ ...... ഇനി അത് ചിതല്‍; എടുത്തു പോട്ടെ .

കാത്തിരുപ്പുകള്‍

കാത്തിരുപ്പുകള്‍,,,

ഒരു നെടു വിര്‍പ്പായി ഞാന്‍ ഇ കഥ നിങ്ങള്‍ക് പങ്കു വയ്ക്കട്ടെ .

ഏകദേശം അല്ല ഒരു മുന്ന് വര്‍ഷം മുന്‍പ് നടന്ന കാര്യം ആണ് . യഥാര്‍ത്ഥ്യം .........
അന്ന് ഞാന്‍ പറക്കോട് ബെന്‍സില്‍ വര്‍ക്ക്‌ ചെയ്യുന്നു . അന്നും പതിവ് പോലെ രാത്രി നല്ല ജോലി ആണ് . ഞങ്ങള്‍ നാലു പേര്‍ എന്‍ജിന്‍ പിസ്ട്ടന്‍ റിംഗ്സ് മാറുന്നു വലിയ വണ്ടി ആണ് നല്ല ജോലി ആണ് . അങ്ങനെ ഒരു പതിനൊന്നു മണി ആയിക്കാണും .....ജോലി ഒക്കെ കഴിഞ്ഞു . അപ്പോള്‍ എല്ലാരും പറഞ്ഞു വാടാ ....നമുക്ക് തട്ടുകടയില്‍ പോയി ഓരോ കാപ്പി കുടിച്ചു വരാം എന്ന് അങ്ങനെ ഞങ്ങള്‍ എല്ലാം പോയി ഓരോ കട്ടന്‍ അടിച്ചു വന്നു . പിന്നെ കുളിച്ചു കുറെ വര്‍ത്തമാനവും ..തമാശയും ഒക്കെ പറഞ്ഞു സമയം പോയ്കൊണ്ടേ ഇരുന്നു ആര്‍ക്കും ഉറക്കം വരുന്നില്ല .അങ്ങനെ ...അങ്ങനെ എല്ലാവരും പതിയെ ഉറക്കത്തിലേക്ക് ലയിക്കുന്ന സമയം കുറച്ചു അകലെ എവിടെയോ ഒരു പുച്ച കുട്ടിയുടെ ദീനമായ കരച്ചില്‍ കേള്‍ക്കുന്നു . ഞാന്‍ പതിയെ ചെവി കുര്‍പ്പിച്ചു നോക്കി അധികം അകലെ അല്ല . എനിക്ക് ഇതുകേട്ടപ്പോള്‍ പിന്നെ ഉറക്കം പോയി. ഞാന്‍ പതിയെ എഴുനേറ്റ്
കരച്ചില്‍ കേള്‍ക്കുന്ന ഭാഗത്തേക്ക്‌ പോയി .എങ്കിലും എന്റ്റെ ഉള്ളില്‍ ചെറിയ ഫയം ഉണ്ട് കാരണം രാത്രി ആണ് പിന്നെയോ ഞങ്ങളുടെ വര്‍ക്ഷോപ്പ് ഇരിക്കുന്ന സ്ഥലവും അതിനു ചുറ്റും പണ്ട് കാവ്‌ ആയിരുന്നു .അങ്ങനെ പൂച്ച കുഞ്ഞിന്റ്റെ കരച്ചില്‍ കേട്ട് പോകുമ്പോളും ചെറിയ ഒരു ഭയം എന്നില്‍ ഉണ്ടായിരുന്നു . എങ്കിലും ഞാന്‍ പോയി ...അവിടെ ചെന്ന് നോക്കുമ്പോള്‍ അതാ അവിടെ ചെറിയ ഒരു വെള്ളം പോകുന്ന ചാലുണ്ട് അതില്‍ വെള്ളവും ഉണ്ട് അതിന്റ്റെ കരക്ക് നിന്ന് ഒരു പൂച്ച കുഞ്ഞു കരയുന്നു ..ഞാന്‍ നിലാവിന്റ്റെ അരണ്ട വെളിച്ചത്തില്‍ ആ പൂച്ചകുട്ടിയെ തന്നെ നോക്കി നിന്നു . അത് ഒരു കാല്‍ വെള്ളത്തില്‍ വക്കും പിന്നെ മാറി നിന്നു മ്യാവു ...മ്യാവു ..എന്ന് കരയും വിണ്ടും ..വിണ്ടും ഇങ്ങനെ തന്നെ . അതിനു കാരണവും ഉണ്ട് ആ പൂച്ച കുഞ്ഞിന്റ്റെ അമ്മ ആ ചാലിന് മറുകരെ ആണ് .ആ കുഞ്ഞു പൂച്ച അതിന്റ്റെ അമ്മയുടെ അരികില്‍ എത്താന്‍ ഉള്ള തിടുക്കത്തില്‍ ആണ് .പക്ഷെ ആ തള്ള പൂച്ച അതിന്റ്റെ മറ്റു രണ്ടു കുട്ടിയും ആയി പോകുന്നു ഇതിനെ നോക്കുന്നെ ഇല്ല .അത് വളരെ കഷ്ട്ടം ആയി എനിക്ക് തോന്നി . അങ്ങനെ ഞാന്‍ ആ പൂച്ച കുഞ്ഞിനെ എടുത്തു അതിന്റ്റെ തള്ള പൂച്ചയുടെ അരികില്‍ കൊണ്ട് വിട്ടു . എന്നിട്ട് ഞാന്‍ തിരിഞ്ഞു നടക്കുന്ന നേരം അതാ വരുന്നു ആ കുഞ്ഞു പൂച്ച കുട്ടി എന്റ്റെ കൂടെ .അതിന്റ്റെ കുഞ്ഞു വാലും പൊക്കി മ്യാവു ..മ്യാവു ..എന്നും പറഞ്ഞു വരുന്നു .ഞാന്‍ പല പ്രാവശ്യം അതിനെ അതിന്റ്റെ അമ്മയുടെ അരികില്‍ എത്തിച്ചു എങ്കിലും അത് എന്റ്റെ കൂടെ തന്നെ വന്നു .അങ്ങനെ ഞങ്ങളുടെ വര്‍ക്ക്‌ ഷോപ്പില്‍ പുതിയ അദിതി കൂടി വന്നു എല്ലാവര്‍ക്കും ആ പൂച്ച കുഞ്ഞിനെ ഇഴ്ഷ്ടം ആയിരുന്നു . ഞാന്‍ എവിടെ പോയാലും അത് എന്റ്റെ കൂടെ വരും . അത് കണ്ടു എല്ലാരും എന്നോട് തമാശയായി പറയും ആഹ ...രാജേഷിനു പുതിയ ഹെല്‍പ്പേര്‍ ആയല്ലോ എന്ന് .
അങ്ങനെ കാലം കുറെ കഴിഞ്ഞു പൂച്ച കുട്ടി വലുതായി ..അങ്ങനെ ഇരിക്കുമ്പോള്‍ ആണ് എനിക്ക് ഗള്‍ഫില്‍ വരാന്‍ വിസ കിട്ടിയത് . അങ്ങനെ ഞാന്‍ എല്ലാവരോടും യാത്ര പറഞ്ഞു പിരിയുമ്പോള്‍ ആ പൂച്ച കുട്ടിയും ഉണ്ടായിരുന്നു എന്നെ യാത്ര ആക്കാന്‍ .
ഇപ്പോളും ഞാന്‍ എല്ലാവരെയും വിളിക്കുമ്പോള്‍ ചോദിക്കും എവിടെ നമ്മുടെ ജുജുജു ..അവളുടെ പേര് അതാരുന്നു . അപ്പോള്‍ അവര്‍ പറയും ജുജ്ജു ഇവിടെ തന്നെ ഉണ്ട് ചിലപ്പോള്‍ നിന്നെ നോക്കി നടക്കാറുണ്ട് എന്ന് ......

മ് ....ആ ..പൂച്ച .. കുഞ്ഞും അവിടെ എനിക്ക് വേണ്ടി കാത്തിരിക്കട്ടെ ...!